Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടിന്റെ പ്രാര്‍ത്ഥന വിഫലമായി, കാരുണ്യത്തിന് കാത്തു നില്‍ക്കാതെ മുഹമ്മദ് ഫിറോസ് യാത്രയായി.

29 Apr 2024 17:57 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

പ്രിയപ്പെട്ടവനായ യുവാവ് തിരികെ വരണമെന്ന നാടിന്റെ പ്രാര്‍ത്ഥന വിഫലമായി, കാരുണ്യത്തിന് കാത്തു നില്‍ക്കാതെ മുഹമ്മദ് ഫിറോസ് യാത്രയായി.


ജാക്കി തെന്നി കാര്‍ തലയില്‍ വീണു, അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെ വേര്‍പാട് നാടിനെ സങ്കടത്തിലാക്കിയിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി നൗഷാദ് -ഷാനിത ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫിറോസാ(21)ണ് ചികിത്സയിലിരിക്കെ മരിച്ചത്.ഇവരുടെ മൂന്നുമക്കളില്‍ ഇളയവനാണ് മരിച്ച മുഹമ്മദ് ഫിറോസ്്്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് ഫിറോസ് ജോലി ചെയ്തിരുന്ന വര്‍ക്ക് ഷോപ്പില്‍ ജോലിക്കിടെ ജാക്കിതെന്നി കാര്‍ ഫിറോസിന്റെ തലയിലേക്ക്

വീണത്.അപകടത്തില്‍ തലക്ക്

ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ

ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നുജീവന്‍ നിലനിര്‍ത്തിയത്. സാമ്പത്തീകമായി പ്രയാസത്തിലായിരുന്ന കുടുംബത്തിന് ചികില്‍സ ചെലവ് താങ്ങാനാവാതെ വന്നതോടെ നാട് ഒരുമിച്ചു പണസമാഹരണത്തിന് തയ്യാറായിരുന്നു.ഇതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മരണംസംഭവിച്ചത്.സഹോദരങ്ങള്‍: മുഹമ്മദ് ജാബിര്‍, മുഹമ്മദ് റിഫായി.

Follow us on :

Tags:

More in Related News