Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ പറ്റുന്നില്ല, പൊതു സമൂഹത്തോട് മാപ്പ് ചോദിക്കുന്നു’: വിനായകന്‍

21 Jan 2025 12:35 IST

Shafeek cn

Share News :

സോഷ്യല്‍ മീഡിയയില്‍ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്ന് നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


'സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ...,' എന്നായിരുന്നു വിനായകന്റെ പോസ്റ്റ് .


ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. വിഡിയോയുടെ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്തു. നഗ്‌നതാ പ്രദര്‍ശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.


Follow us on :

More in Related News