Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എങ്ങും തരംഗമായി വിഎൻവി

08 Apr 2026 23:50 IST

CN Remya

Share News :

കോട്ടയം: വിജയം ഉറപ്പിക്കുന്ന സ്വീകരണങ്ങളോടെ ജനമനസുകളിൽ ഇടം നേടിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി വി എൻ വാസവന്റെ പര്യടനത്തിന്‌ സമാപനം കുറിച്ചത്‌. ജനാഭിപ്രായങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്‌ വി എൻ വസവൻ മാത്രമാണ്‌. നാട്ടിൽ സ്ഥാനാർഥിയുടെ വിജയം തരംഗമായി മാറുകയാണ്‌.  

മണ്ഡലത്തിൽ നടപ്പിലാക്കിയ 4200 കോടി രൂപയുടെ വികസനമാണ്‌ നാട്ടിലെങ്ങും ചർച്ചയാവുന്നത്‌. വികസനം തുടരുമെന്നതാണ്‌ സ്ഥാനാർഥിക്ക്‌ ലഭിക്കുന്ന സ്വീകാര്യത. അയ്‌മനം, ആർപ്പൂക്കര, അതിരമ്പുഴ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രചരണം നടത്തിയത്‌. എവിടെയും വൻ സ്വീകരണമായിരുന്നു സ്ഥാനാർഥിക്ക്‌ ലഭിച്ചത്‌. പേരെടുത്ത്‌ വിളിച്ചും പരിചയം പുതുക്കിയും ഒട്ടേറെ ആളുകൾ സ്ഥാനാർഥിയോടൊപ്പം നിന്നു. 

ആർപ്പൂക്കരയിൽ ഭവനസന്ദർനം നടത്തിയായിരുന്നു പ്രചാരണത്തിന്‌ തുടക്കം കുറിച്ചത്‌. കുടയംപടിയിൽ ബ്യൂട്ടി പാർലർ ഉദ്‌ഘാടനം നടത്തി. അയ്‌മനത്ത്‌ ആരാധനാലയങ്ങൾ സന്ദർശിച്ചു. മരണാനന്ദര ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന്‌ തെള്ളകത്ത്‌ശ്ശേരി കുടുംബയോഗത്തിൽ പങ്കെടുത്തു. മാന്നാനം കവലയിൽ ഓട്ടോ തൊഴിലാളികളോട്‌ വോട്ട്‌ അഭ്യർഥിച്ചു. അതുരമ്പുഴ സെന്റ്‌ മേരീസ്‌ ഫെറോന പള്ളി സന്ദർശിച്ചു. തുടർന്ന്‌ കുടംബയോഗങ്ങളിൽ പങ്കെടുത്തു. എൽഡിഎഫിന്റെ നേതൃത്വത്തിൽ ബൂത്ത്‌ തലങ്ങളിലുള്ള കുടുംബയോഗങ്ങൾ പൂർത്തീകരിച്ചു. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14303 വോട്ടിന്റെ ഭുരിപക്ഷത്തിലായിരുന്നു വിജയം ഇക്കുറി വൻ ഭൂരിപക്ഷം നേടുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ്‌ മുന്നണി നേതൃത്വം നൽകുന്നത്‌. 177 ബൂത്തുകളാണ്‌ ഉള്ളത്‌. ആകെ വോട്ട് - 158256,പുരുഷൻ -– 77 347, സ്‌ത്രീകൾ – 80908, ട്രാൻസ്ജൻഡർ -1

Follow us on :

More in Related News