Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നല്‍കിയില്ല. കാനില്‍ കപാഡിയ നേടിയ വിജയം ഇന്ത്യയുടേതല്ല; അനുരാഗ് കശ്യപ്

13 Jun 2024 16:16 IST

Shafeek cn

Share News :

കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരം സ്വന്തമാക്കിയ പായൽ കപാഡിയ സംവിധാനത്തിലൊരുങ്ങിയ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ വിജയത്തിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാനും അവകാശപ്പെടാനും ഒന്നുമില്ലെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകൾ പോലും ഇന്ത്യ ഇതുവരെ നൽകിയിട്ടില്ല. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് ഇക്കാര്യം പറഞ്ഞത്.


‘ഇന്ത്യ@കാൻ എന്ന് പറയുമ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. ആ വിജയം ഒരു പ്രചോദനമാണ് ഒരുപാട് സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക്. ഒരു ലക്ഷ്യമാണ് നൽകുന്നത്, പക്ഷേ അവരുടെ വിജയം അവരുടേതാണ്. കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ സിനിമകളിൽ ഒന്ന് പോലും ഇന്ത്യൻ അല്ല. ഫ്രഞ്ച് ധന സഹായം കൊണ്ടാണ് പായൽ കപാഡിയയുടെ സിനിമ സംഭവിച്ചത്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നൽകിയില്ല. ഈ വിജയം കൈവരിച്ചിട്ടും നൽകിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടിൽ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിർമ്മിക്കാൻ പണം കിട്ടിയത്. കരൺ കാന്ധാരിയുടെ ചിത്രത്തിന് പണം മുടക്കിയത് യുകെയിൽ നിന്നാണ്. പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ ഇന്ത്യ ഇഷ്ടപ്പെടുന്നു. ഈ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോലും അവർ പിന്തുണയ്ക്കുന്നില്ലെന്നും’ അനുരാഗ് പറഞ്ഞു.


പായൽ കപാഡിയയുടെ അവസാന ചിത്രവും കാനിൽ വിജയിച്ചു. ഇത് ഇന്ത്യയിൽ റിലീസ് ചെയ്തോ? ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെൻററികൾ നമ്മുക്കുണ്ട്. അവർ ഇന്ത്യയിൽ റിലീസ് ചെയ്തോ? ഇന്ത്യയ്ക്ക് ലോകതലത്തിൽ ബഹുമാനം കൊണ്ടുവരുന്ന കാര്യങ്ങൾക്ക് പിന്തുണ നൽകാനുള്ള സംവിധാനം പോലും സർക്കാരിനില്ല. അനാവശ്യമായ ഈ ആഘോഷം മാത്രമാണ് ഇവിടെ, അത് നിർത്തണം’ അനുരാഗ് കാശ്യപ് പറഞ്ഞു.

Follow us on :

More in Related News