Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്. എച്ച്. കോളേജിൽ വാർഷികാഘോഷവു० യാത്രയയപ്പു സമ്മേളനവു० നടത്തി

01 Mar 2025 15:56 IST

WILSON MECHERY

Share News :


ചാലക്കുടി: സേക്രഡ് ഹാർട്ട് ഓട്ടോണമസ് കോളേജിൽ വാർഷികാഘോഷവു०, യാത്രയയപ്പു സമ്മേളനവു० നടത്തി. കളക്ടർ അർജുൻ പാണ്ഡ്യൻ ചടങ്ങ് ഉൽഘാടന० ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ ഐറീൻ കഴിഞ്ഞ അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊവിൻഷ്യൽ ജനറൽ സിസ്റ്റർ മെഴ്സിലിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. സിസ്റ്റർ എ. പ്രിൻസി ആന്റോ സ്വാഗത० ആശ०സിച്ചു. സനീഷ് കുമാർ ജോസഫ് എം. എൽ. എ. വിരമിക്കുന്ന ഇക്കണോമിക്സ് വിഭാഗ० മുൻ മേധാവി പ്രഫ. ചാക്കോ ജോസിന്റെ ഫോട്ടോ അനാഛാദന० ചെയ്തു. ചാലക്കുടി മുൻസിപ്പാലിറ്റി ചെയർമാൻ ഷിബു വാലപ്പനെ ചടങ്ങിൽ ആദരിച്ചു. കലാ, കായിക മൽസരങ്ങളിലെ വിജയികൾക്കു०, പഠനത്തിൽ മികവു തെളിയിച്ചവർക്കു० കളക്ടർ ഉപഹാരങ്ങൾ നൽകി. മുൻ മാനേജരു०, പ്രിൻസിപ്പലുമായിരുന്ന സിസ്റ്റർ ലില്ലി മരിയ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, എ०പവർ എസ്. എച്ച്. പ്രസിഡന്റ് സാജു പാത്താടൻ, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് അധ്യാപകൻ ലിബിസൻ കെ. വി., പി. ടി. എ. വൈസ് പ്രസിഡന്റ് സി. ആർ. ഷാജു, പൂർവ്വ വിദ്യാർത്ഥിനി ക്രിസ്റ്റീന പോൾ, സ്റ്റാഫ് സെക്രട്ടറി ഡോ. മീനു ജേക്കബ്, യൂണിയൻ ചെയർപേഴ്സൻ സുബി എ., സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പലു०, എസ്. എച്ച്. കോളേജിലെ മുൻ അധ്യാപകനുമായ പ്രൊഫ. ചാക്കോ ജോസ്, മാഗസിൻ എഡിറ്റർ നന്ദന കെ. ഡി. എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News