Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അത്യപൂർവ്വവും, അതിസങ്കീർണ്ണവുമായ ശസ്ത്രക്രിയകളിലൂടെ ഗർഭപാത്ര മുഴയും ടൂമറുകളും നീക്കം ചെയ്തു.

10 Jul 2025 19:47 IST

UNNICHEKKU .M

Share News :


മുക്കം: അത്യാ പൂർവ്വവും അതി സങ്കിർണ വുമായ ഗർഭപാത്രത്തിലെ മുഴയും ,ടൂമറുകളും കെഎം സി ടി മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.  40 വയസ്സുള്ള കുറ്റ്യാടി സ്വദേശിനി മാസമുറയുടെ സമയത്ത് അമിതമായ രക്തസ്രാവവും, വയറുവേദനയുമായി കെഎംസിടി ഗൈനക്ക് വിഭാഗം ഓ പി യിൽ കാണിച്ചത്. തുടർന്ന് പരിശോധനയിൽ ഗർഭപാത്രത്തിൽ നിന്നുള്ള മുഴ ഇടതുഭാഗത്തെ രക്തധമനികൾ വഴി വൃക്കയിലും അവിടെനിന്നും വൻ രക്തക്കുഴൽ വഴി ഹൃദയത്തിൻറെ വലതെ അറയിലേക്കും എത്തിയതായി കണ്ടെത്തുകയുണ്ടായി.

അതിസംങ്കീർണവും, അപകടസാധ്യത ഉള്ളതുമായ അവസ്ഥ ആയതിനാൽ ഹൃദയസസ്തക്രിയ വിഭാഗവുമായി ചേർന്ന് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.ഹൃദയശസ്ത്രക്രിയ വിഭാഗത്തിൽ നിന്ന് ഡോ: കെ എം കുര്യാക്കോസ് ,ഡോ: ശിശിർ ബാലകൃഷ്ണൻ പിള്ള, ഡോ: ജലീൽ ,എന്നിവരും അനസ്തേഷ്യ ഡോ:വിജേഷ് വേണുഗോപാൽ,ഡോ: ശ്വേതാ ഗൈനക്കോളജി വിഭാഗം ഡോ:ആനന്ദ് സുബ്രഹ്മണ്യൻ ,ഡോ: സർജുലാ അബ്ബാസ്, നേഴ്സുമാരായ ഷൈൻ , ജിൻസി എന്നിവരുമാണ്

ശസ്ത്രക്രിയയിലൂടെ ഗർഭപാത്രവും, ട്യൂമറും, വലത് ഹൃദയത്തിലുള്ള ട്യൂമറും, പരിപൂർണ്ണമായി നീക്കം ചെയ്യുവാൻ സാധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ നില തൃപ്തികരമാണ്.

Follow us on :

More in Related News