Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2025 20:14 IST
Share News :
കടുത്തുരുത്തി: വായനപക്ഷാചരണത്തിന്റെ ഭാഗമായി വിവര-പൊതുജനസമ്പർക്ക വകുപ്പും ജില്ലാ ഭരണകേന്ദ്രവും സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി നടത്തിയ പുസ്തകപരേഡ്, പുസ്തകാസ്വാദന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ലിയ സച്ചിൻ ഒന്നാം സ്ഥാനവും കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി സാറാ മരിയ ജോബി രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി എമ്മ അന്ന ചെറിയാൻ മൂന്നാം സ്ഥാനവും നേടി.ഹയർ സെക്കൻഡറി വിഭാഗത്തിൽ കോട്ടയം സി.എം.എസ്. കോളജ് ഹയർ സെക്കൻഡറി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ശിൽപ അന്ന സാം ഒന്നാം സ്ഥാനവും മാന്നാനം സെന്റ് എംഫ്രേസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി നെവിൻ പ്രമോദ് രണ്ടാം സ്ഥാനവും കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥി നിബിൻ ഷെറഫ് മൂന്നാം സ്ഥാനവും നേടി.
കോളജ് വിഭാഗത്തിൽ എം.ജി. സർവകലാശാലാ സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ എം.എ. മലയാളം വിദ്യാർഥിനി ദേവിക ആർ. ചന്ദ്രൻ ഒന്നാം സ്ഥാനവും കുറവിലങ്ങാട് ദേവമാതാ കോളജിലെ എം.എ. മലയാളം വിദ്യാർഥിനി അനുപ്രിയ ജോജോ രണ്ടാം സ്ഥാനവും പാമ്പാടി കെ.ജി. കോളജിലെ ബി.എസ്.സി. ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ മൂന്നാം വർഷ വിദ്യാർഥിനി ഹരിത എച്ച്. മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും ഫലകവും വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപനചടങ്ങിൽ നൽകും.
വായന പക്ഷാചരണത്തോടനുബന്ധിച്ച് പ്രിയ പുസ്തകം, എന്റെ വാക്കിൽ' എന്ന പേരിലാണ് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജു വഴി നൂതനമായ പുസ്തകപരിചയമത്സരം സംഘടിപ്പിച്ചത്്. തങ്ങളുടെ പ്രിയപ്പെട്ട പുസ്തകത്തെപ്പറ്റി ചെറുകുറിപ്പും പുസ്തകത്തിനൊപ്പം നിൽക്കുന്ന ചിത്രവും മാത്രം പങ്കുവക്കേണ്ട ലളിതമായ മത്സരമായിരുന്നു പുസ്തകപരേഡ്. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിനു പുറമേ പുസ്തകപ്രിയരായ പൊതുജനങ്ങൾക്കു തങ്ങളുടെ ഇഷ്ടപുസ്തകങ്ങളെ പരിചയപ്പെടുത്താനുള്ള അവസരവും പുസ്തകപരേഡിലൂടെ ഒരുക്കിയിരുന്നു.
ജനപ്രതിനിധികൾ, സാഹിത്യകാരന്മാർ, അധ്യാപകർ, സർക്കാർ ജീവനക്കാർ, പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പുസ്തകപരേഡിന്റെ ഭാഗമായിരുന്നു. ലഭിച്ച എൻട്രികളിൽ പ്രസിദ്ധീകരണയോഗ്യമായ കുറിപ്പുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.
Follow us on :
Tags:
Please select your location.