Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയിൽ ദേശീയ മത്സ്യ കർഷക ദിനാചരണം നടത്തി

10 Jul 2025 20:05 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് 2025 ജൂലൈ 10ന് ദേശീയ മത്സ്യ കർഷക ദിനാചരണ പരിപാടികൾ വൈക്കം മത്സ്യ ഭവന്റെ നേതൃത്വത്തിൽ നടത്തി. ദേശീയ മത്സ്യ കർഷക ദിനാചരണം , കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്മിത എൻ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോൺസൺ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സന്ധ്യ പി കെ മുഖ്യപ്രഭാഷണം നടത്തി. വൈക്കം മത്സ്യ ഭവൻ എ എഫ് ഇ ഒ രശ്മി പി രാജൻ സ്വാഗതം ആശംസിക്കുകയും, ആർഷ ബി കൃതജ്ഞത അർപ്പിക്കുകയും ചെയ്ത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയ വർക്കി പഴയംപിള്ളിൽ, മുൻ വൈസ് പ്രസിഡന്റ് നായനാ ബിജു എന്നിവർ  ആശംസകൾ അർപ്പിച്ചു. ദേശീയ മത്സ്യ കർഷക ദിനാചരണം ആചരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ചടങ്ങിൽ വിവരിക്കുകയും, ബ്ലോക്കിലെ മികച്ച 5 കർഷകരെ ആദരിക്കുകയും ചെയ്തു. സോജൻ ജോർജ് മുളക്കുളം, മേരി ജോസഫ് ഞീഴൂർ, ഫാദർ മനോജ് ടി വി വെള്ളൂർ, അനിൽകുമാർ കെ എൻ കല്ലറ, കെ സി സെബാസ്റ്റ്യൻ തലയോലപ്പറമ്പ് എന്നീ മത്സ്യ കർഷകരെയാണ് ചടങ്ങിൽ ആദരിച്ചത്.

Follow us on :

More in Related News