Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചു.

04 Apr 2024 06:15 IST

ISMAYIL THENINGAL

Share News :


ദോഹ: ഈദ് അൽ ഫിത്തർ പ്രമാണിച്ച്, ഖത്തറിലെ ഈദ് അവധി ദിനങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചു.

മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കുമുള്ള ഈദ് അവധി 2024 ഏപ്രിൽ 7ന് ഞായറാഴ്‌ച ആരംഭിച്ച് ഏപ്രിൽ 15 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാർ ഏപ്രിൽ 16 ചൊവ്വാഴ്ച മുതൽ ജോലിക്ക്‌ ഹാജരാകണം.


ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും.


ഈദ് അവധി 2024 ഏപ്രിൽ 7ന് ഞായറാഴ്‌ച ആരംഭിച്ച് ഏപ്രിൽ 15 തിങ്കളാഴ്ച അവസാനിക്കും.

Follow us on :

More in Related News