Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്തമഴ: കോട്ടയം പനച്ചിക്കാട് ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു

29 May 2025 21:01 IST

CN Remya

Share News :

കോട്ടയം: കോട്ടയം പനച്ചിക്കാട് ശക്തമായ മഴയിൽ പാത്താമുട്ടം കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവറും കൂടെയുണ്ടായിരുന്ന സഹായിയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോട്ടയം ചിങ്ങവനം സിപി സ്റ്റോഴ്സ് സ്ഥാപനത്തിലെ ജീവനക്കാരായ നിഖില്‍, പ്രദീപ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ ശക്തമായ മഴയിലും കാറ്റിലും ആയിരുന്നു അപ്രതീക്ഷിതമായ അപകടമുണ്ടായത്. കോട്ടയത്ത്നിന്ന് പാത്താമുട്ടം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് രണ്ട് ഇലക്‌ട്രിക് പോസ്റ്റുകള്‍ ശക്തമായ കാറ്റില്‍ മറിഞ്ഞു വീണത്. ഉടൻ തന്നെ ഡ്രൈവറും സഹായിയും പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. നിഖിലിനും പ്രദീപിനും മറ്റ് പരിക്കുകള്‍ ഒന്നും ഏറ്റിട്ടില്ല. അപകടത്തില്‍ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.

Follow us on :

More in Related News