Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2025 19:25 IST
Share News :
കോട്ടയം: കോട്ടയത്ത് മണർകാട് - കിടങ്ങൂർ റോഡിൽ കോളജ് കവലയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ് വാനിന്റെ മുകളിലേക്ക് വൻ മരം കടപുഴകി വീണു. വാഹനം അതിവേഗം നിയന്ത്രണം തെറ്റാതെ നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഡ്രൈവറും കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു. എന്നാൽ വാഹനത്തിന് സാരമായി കേടുപാടുകൾ സംഭവിച്ചു.
കോളജ്, സ്കൂൾ അവധി ആയതും വലിയ മഴ ആയതും കൂടുതൽ റോഡിൽ തിരക്ക് കുറഞ്ഞതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. മണർകാട് പഞ്ചായത്ത് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും കെ. എസ്. ഈ. ബി. പ്രവർത്തകരുടെയും സഹായത്തോടെ മരം വെട്ടി മാറ്റിയാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.