Fri Jun 13, 2025 9:47 PM 1ST
Location
Sign In
29 May 2025 20:23 IST
Share News :
കടുത്തുരുത്തി: അന്താരാഷ്ട്ര നിലവാരമുള്ള കൈ ഹോ ജൂക്കൂ ഷിറ്റോ റിയൂ കരാട്ടെ സ്‌ൾ മാഞ്ഞൂരിൽ പരിശീലന കേന്ദ്രം തുറക്കുന്നു. കുറുപ്പുന്തറ ക്ഷീര വ്യവസായ സഹകരണ സംഘത്തിലാണ് ജൂൺ ഒന്നിന് ഞായറാഴ്ച പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ അനിൽകുമാർ കരാട്ടെ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കും. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര നിലവാരത്തിൽ എല്ലാവിധ പരിശീലന സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് ശീതീകരിച്ച ഹാളിലാണ് പരിശീലന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. കേരള സ്പോർട്സ് കൗൺസിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷൻ്റെയും അംഗീകാരത്തോടെയാണ് കുറുപ്പുംതറയിലെ പരിശീലന കളരി എന്ന് ഭാരവാഹികൾ കടുത്തുരുത്തി പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. സൈനികരുടെയും മക്കൾക്ക് സമ്പൂർണ്ണ സൗജന്യവും കർഷകരുടെ മക്കൾക്ക് ഫീസിൽ ഇളവും നൽകുമെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മുഖ്യ പരിശീലകരായ അജിത് കുമാർ ശരത്ത് മോൻ ഗോപകുമാർ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.