Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അല്ലു അർജുനെതിരെ ചുമത്തിയത് ജാമ്യമില്ലാവകുപ്പുകൾ; കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ്

13 Dec 2024 14:40 IST

Shafeek cn

Share News :

നടന്‍ അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍. 5 മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചാണ് അല്ലു അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.


ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചാണ് അല്ലു അര്‍ജുനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് എത്തിയപ്പോള്‍ അല്ലു അര്‍ജുന്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. കിടപ്പ് മുറിയില്‍ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അര്‍ജുന്‍ ചോദിച്ചു. പ്രാതല്‍ കഴിക്കാന്‍ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. അച്ഛന്‍ അല്ലു അരവിന്ദും ഭാര്യ സ്‌നേഹ റെഡ്ഢിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.


ഇക്കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2' സിനിമയുടെ റിലീസിനിടെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അല്ലു അര്‍ജുന്റെ കടുത്ത ആരാധികയായിരുന്ന സ്ത്രീ മരിച്ചത്. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിയായ രേവതിയാണ് മരിച്ചത്. രേവതിയുടെ കുട്ടിക്കും ഭര്‍ത്താവിനും ?ഗുരുതരമായി പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം. തിയറ്ററിലേക്ക് കയറാന്‍ ശ്രമിച്ച രേവതിയും ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു. സംഭവത്തിന് തൊട്ടപിന്നാലെ തിയറ്റര്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അല്ലു അര്‍ജുനേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. അതേസമയം സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അനുശോചനം അറിയിച്ചിരുന്നു.


അറസ്റ്റു ചെയ്ത അല്ലു അര്‍ജുനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. നമ്പള്ളി മജിസ്ട്രേറ്റിന് മുന്നിലാകും ഹാജരാക്കുക. മെഡിക്കല്‍ പരിശോധന ഓസ്മാനിയ മെഡിക്കല്‍ കോളേജിലും നടക്കും. അതേസമയം അല്ലു അര്‍ജുനെതിരെ ചുമത്തിയ കേസുകളില്‍ മജിസ്ട്രേറ്റിന് ജാമ്യം നല്‍കാന്‍ കഴിയും.

Follow us on :

More in Related News