Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർഷിക മേളയും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.

05 Dec 2024 15:55 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി ടൗൺ റോട്ടറി ക്ലബും ചക്കാംപറമ്പ് വിജ്ഞാനദായനി സഭയുമായി സഹകരിച്ചു കാർഷിക മേളയും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. സെമിനാറിന്റെ ഉത്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി നിർവ്വഹിച്ചു. ചക്കാംപറമ്പ് വി ഡി സഭ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ചാലക്കുടി ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് പി ഡി ദിനേശ് അധ്യക്ഷത വഹിച്ചു. വിജ്ഞാന ദയാനി സഭ പ്രസിഡണ്ട് സി ഡി ശ്രീനാഥ് മുഖ്യ അഥിതി ആയി. കാർഷികമേളയിൽ പങ്കെടുത്ത ഇരുന്നൂറോളം കർഷകർക്ക് സൗജന്യ ജൈവവളവും പച്ചക്കറി വിത്തും വിതരണം ചെയ്തു. വിതരണോത്ഘാടനം മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു നിർവ്വഹിച്ചു. മേഖലയിൽ മികവ് തെളിയിച്ച നാലു കർഷകരെ ആദരിച്ചു. കൃപ ഓർഗാനിക് മാനേജിങ് ഡയറക്ടർ വേണു അനിരുദ്ധൻ കർഷകർക്കുള്ള ജൈവ കൃഷി ക്ലാസ്സുകൾ നയിച്ചു. സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ജനറൽ ചെക്കപ്പും ഗിരിധർ ഐ ഇസ്‌റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനയും സൈറ്റ് സേവേഴ്സ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡ്രൈവർമാർക്ക് സൗജന്യ കണ്ണടവിതരണവും നടത്തി. മേളയിൽ പങ്കെടുത്ത അൻപതോളം സ്ത്രീകൾക്ക് സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. ചടങ്ങിൽ ചാലക്കുടി ടൗൺ റോട്ടറി ക്ലബ് സെക്രട്ടറി അഡ്വക്കേറ്റ് കെ കുഞ്ഞുമോൻ സ്വാഗതമേകി. റോട്ടറി ക്ലബ് അംഗങ്ങളായ അഡ്വക്കേറ്റ് സുനിലൻ കളരിക്കൽ, സജിലേഷ് ബാലൻ , ജീസൺ ചാക്കോ പഞ്ചായത്ത് മെമ്പർ ജിയോ കൊടിയൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വി ഡി സഭ സെക്രട്ടറി ബിനിൽ പ്രതാപൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Follow us on :

More in Related News