Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിന് നേരെ വധശ്രമം:ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ അറസ്റ്റിൽ

23 Oct 2025 20:27 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപ്രതികൾ പിടിയിൽ.പുന്നയൂർക്കുളം മന്ദലാംകുന്ന് സ്വദേശികളായ പുതുപാറക്കൽ വീട്ടിൽ ഹുസൈൻ(48),തേച്ചൻപുരക്കൽ വീട്ടിൽ ഉമ്മർ(44) എന്നിവരെയാണ് വടക്കേക്കാട് എസ്എച്ച്ഒ എം.കെ.രമേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ സെപ്റ്റംബർ 4-ന് രാത്രിയാണ് മന്ദലാംകുന്ന് സെന്ററിലുള്ള ലങ്ക കഫേക്ക് സമീപം എടയൂർ സ്വദേശി സവാദിന് കുത്തേറ്റത്.മുൻപൊരിക്കൽ വിവാഹ വീട്ടിൽ വെച്ച് പ്രതികൾ വഴക്കുണ്ടാക്കിയത് സംബന്ധിച്ച തർക്കം സവാദ് ഇടപ്പെട്ട് ഒഴിവാക്കിയ വിരോധമാണ് ആക്രമണത്തിന് കാരണം.തുടർന്ന് കേസിലെ മൂന്ന് പ്രതികളും ഒളിവിൽ പോവുകയായിരുന്നു.ഈ കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായ ഹുസൈനും,ഉമ്മറും.കേസിലെ രണ്ടാം പ്രതി മജീദ് വിദേശത്തേക്ക് ഒളിവിൽ പോയിരുന്നു.മജീദിനെ വിദേശത്ത് കടത്താൻ സഹായിച്ച സംഭവത്തിൽ അണ്ടത്തോട് ബീച്ച് കൊപ്പര വീട്ടിൽ മുജീബിനെ നേരത്തെ നാലാം പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഹുസൈൻ,ഉമ്മർ എന്നിവർ വയനാട് ഒളിവിൽ കഴിയുന്ന വിവരത്തെ തുടർന്ന് വടക്കേക്കാട് എസ്ഐ ഗോപിനാഥൻ,എഎസ്ഐ രാജൻ,സിപിഒ പ്രദീപ്‌,രഞ്ജിത്ത്,ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘത്തിലെ സിപിഒ റെജിൻ,കൃഷ്ണപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Follow us on :

More in Related News