Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2025 22:15 IST
Share News :
ചാവക്കാട്:17 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പലതവണ ലൈംഗിക പീഢനം നടത്തിയ കേസിൽ 27 കാരന് 50 വർഷം കഠിനതടവും 2,50,000 രൂപ പിഴയും ശിക്ഷ.പിഴ അടക്കാത്ത പക്ഷം 50 മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴ അടയ്ക്കുന്ന പക്ഷം പിഴ തുകയിൽ നിന്നും 2,00,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.ചാവക്കാട് മണത്തല വില്ലേജിൽ പുത്തൻകടപ്പുറം ദേശത്ത് പണിക്കവീട്ടിൽ അബ്ദുൾ ജബ്ബാർ മകൻ ജംഷീർ(27)നെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി മൊബൈൽ ഫോൺ വഴിയും നേരിട്ടും പിന്തുടർന്ന് പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് വീട്ടിൽ അതിക്രമിച്ച് കയറി ബെഡ്റൂമിൽ വെച്ച് 2020 ജൂലൈ 8-ആം തിയ്യതി പുലർച്ചെ സമയത്ത് ലൈംഗിക പീഡനം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്.സംഭവത്തിൽ അതിജീവിത ഗർഭിണി ആവുകയും എന്നാൽ ഈ കാര്യം വീട്ടുകാർ അറിഞ്ഞിട്ടില്ല.അതിജീവിതയുടെ ശരീരത്തിൽ നീര് വന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ഡോക്ടറെ കാണിച്ചപ്പോൾ സ്കാനിങ് നടത്തിയ ഘട്ടത്തിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലായത്. ആശുപത്രി അധികൃതർ ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് അറിയിച്ച പ്രകാരം ആശുപത്രിയിൽ വെച്ച് തന്നെ ജി എസ് സിപിഒ ഷൗജത്ത് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.ഉടനെതന്നെ അതിജീവിതയെ ഹയാത്ത് ആശുപത്രിയിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും മെഡിക്കൽ കോളേജിൽ വെച്ച് ഫിക്സിന്റെ ലക്ഷണങ്ങൾ കണ്ടതിനാൽ സിസേറിയൻ നടത്തുകയും
ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് എസ്ഐ സി.കെ.രാജേഷ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.ചാവക്കാട് ഇൻസ്പെക്ടർമാരായ കെ.പി.ജയപ്രസാദ്,ബോബിൻ മാത്യു,വിപിൻ കെ.വേണുഗോപാൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും ഡിഎൻഎ റിപ്പോർട്ട് അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ അടക്കം 30 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.ലെയ്സൺ ഓഫീസർമാരായ എം.ആർ.സിന്ധു,എ.പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.