Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്ലോബൽ എനർജി ഇൻവെസ്റ്റ് മെന്റ് - നാഷണൽ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്-2024 MCC X1 ബർക്ക ജേതാക്കളായി

04 Dec 2024 20:02 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ബ്ലാക്ക് ആരോസ് ക്രിക്കറ്റ് ടീം അൽഖൂദ് പോലീസ് സ്‌റ്റേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പതിനഞ്ചാമത് ഗ്ലോബൽ എനർജി ഇൻവെസ്റ്റ് മെന്റ് ക്രിക്കറ്റ് ടൂർണമെന്റിൽ എ ആർ റോഷ്‌നി ബ്ലാസ്‌റ്റേഴ്‌സിനെ  സൂപ്പർ ഓവറിൽ പരാജയപ്പെടുത്തി MCC X1 ബർക്ക ജേതാക്കളായി. 

വാശിയേറിയ ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ MCC X1 ബർക്ക നിശ്ചിത 6 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് അടിച്ചു. മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ എ ആർ റോഷ്‌നി നിശ്ചിത ഓവറിൽ 63 റൺസടിച്ചു സമനില പിടിച്ചു. തുടർന്ന് നടന്ന സൂപ്പർ ഓവർ മത്സരത്തിൽ ഒരോവറിൽ 8 റൺസ് എടുക്കാനെ എ ആർ റോഷ്‌നിക്കു സാധിച്ചുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ MCC X1 മൂന്ന് ബോളിൽ ലക്‌ഷ്യം മറികടന്നു. 

ടൂർണമെന്റിലെ മികച്ച താരമായി ദീപക് (ഖുറം സ്റ്റാർ) നെയും മികച്ച ബാറ്ററായി MCC X1 ബർക്ക യിലെ ടിപ്പു സുൽത്താനെയും തിരഞ്ഞെടുത്തു. മികച്ച ബൗളറായി എ ആർ റോഷ്‌നി ബ്ലാസ്റ്റർസിലെ ഉസാമയെ യും തിരഞ്ഞെടുത്തു. 

ഗ്ലോബൽ എനർജി ഇൻവെസ്റ്റ് മെന്റ് പ്രതിനിധികളായ സന്തോഷ് (SKV), അഖിൽ (Braveheart XI) എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News