Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 12:49 IST
Share News :
നടന്‍ വിശാലിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെട്ട് ആരാധകര്‍. കഴിഞ്ഞ ദിവസം മദ?ഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടന്‍ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെക്കുന്നത്. സിനിമയുടെ പ്രീ റിലീസ് ചടങ്ങിലേക്ക് അസ്സിസ്റ്റന്റിന്റെ സഹായത്തോടെയാണ് വിശാലെത്തിയത്. നടന്റെ ശരീരം തീരെ മെലിഞ്ഞിരിക്കുന്നു, മാത്രമല്ല നടന്‍ പ്രസംഗിക്കുന്നതിനിടയില്‍ പലയാവര്‍ത്തി നാക്ക് കുഴയുകയും മൈക്ക് പിടിക്കുമ്പോള്‍ കൈകള്‍ വിറക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ വിശാല്‍ കടുത്ത പനി ബാധിച്ച അവസ്ഥയിലാണ് വേദിയിലെത്തിയത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടനില്‍ നിന്നോ അടുത്ത വൃത്തങ്ങളില്‍ നിന്നോ ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ല.
അതേസമയം 12 വര്‍ഷത്തിന് ശേഷമാണ് മദഗജരാജ തിയേറ്ററുകളിലേക്ക് എത്തുന്നത്. 2013 പൊങ്കല്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദഗജരാജ. സുന്ദര്‍ സിയുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയ്‌ലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോള്‍ ഒരു വ്യാഴവട്ടത്തിനുശേഷം പൊങ്കല്‍ റിലീസായാണ് ചിത്രമെത്തുന്നതും.
അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാര്‍. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിവണ്ണന്‍, സുബ്ബരാജു, നിതിന്‍ സത്യ, ജോണ്‍ കൊക്കന്‍, രാജേന്ദ്രന്‍, മനോബാല തുടങ്ങി നിരവധി അഭിനേതാക്കളും മദഗജരാജയില്‍ ഭാഗമാണ്. കൂടാതെ, ആര്യയും സദയും ചിത്രത്തില്‍ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്. വിജയ് ആന്റണിയാണ് സംഗീത സംവിധാനം. ചിത്രത്തിനായി വിശാല്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വിശാല്‍ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സര്‍ക്യൂട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ വിശാല്‍ ചിത്രം കൂടിയാകും മദ?ഗജരാജ. നിലവില്‍ രത്‌നം എന്ന സിനിമയാണ് നടന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ഹരി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ഗൗതം വാസുദേവ് ??മേനോന്‍, യോഗി ബാബു, മുരളി ശര്‍മ്മ, ഹരീഷ് പേരടി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.