Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2026 19:56 IST
Share News :
ചാവക്കാട്:7 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും മൊബൈൽ ഫോണിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിൽ 18 വയസ്സുകാരന് വിവിധ വകുപ്പുകളിലായി 31 വർഷം കഠിനതടവിനും 2,21,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.2021 ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കണ്ടാണശ്ശേരി അരിയന്നൂർ പോഴത്തുവീട്ടിൽ ജ്യോതിവാസ് മകൻ കിരൺ എന്ന അപ്പു(18)വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 14 മാസവും 10 ദിവസവും കൂടി അധിക തടവ് അനുഭവിക്കണം.പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സിപിഒ പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ കെ.ജി.ജയപ്രദീപ് എഫ് ഐആർ രജിസ്റ്റർ ചെയ്തു.ഇൻസ്‌പെക്ടർ പി.കെ.മനോജ് കുമാർ,ഗുരുവായൂർ എസിപി കെ.ജി.സുരേഷ് എന്നിവർ തുടരന്വേഷണം നടത്തിയ കേസിൽ എസിപി സി.പ്രേമാനന്ദകൃഷ്ണൻ കുറ്റപത്രം സമർപ്പിച്ചു.ജിഎഎസ്ഐ ഷമീർ കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ് ചെയ്തിട്ടുള്ളതാണ്.പ്രോസിക്യൂഷന് വേണ്ടി 20 സാക്ഷികളെ വിസ്തരിക്കുകയും,ശാസ്ത്രീയ തെളിവുകൾ അടക്കം 43 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ സിപിഒ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.