Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ.

22 Apr 2025 11:50 IST

Jithu Vijay

Share News :

തിരൂർ : മലപ്പുറം തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അസ്റ്റിലായത്

യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയത്.

യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവില്‍ പോയി. ഭർത്താവും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരന് ലഹരി കൊടുക്കാൻ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.


ലെെംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പതിന‌ഞ്ചുകാരനില്‍ നിന്ന് പണം വാങ്ങിയിരുന്നു. ഇതിന് പുറമെ സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂർ പോലീസാണ്

യുവതിയെ പിടികൂടിയത്. ഭർത്താവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Follow us on :

More in Related News