Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 21:29 IST
Share News :
കൊച്ചി: ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന "ഒരു വടക്കൻ തേരോട്ടും" എന്ന ചിത്രത്തിൻ്റെ ടീസർ സരിഗമ മ്യൂസിക് പുറത്തിറക്കി.
നാട്ടിൻ പുറത്തുകാരനായ സാധാരണക്കാരൻ്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നത് പോലെയാണ്
ടീസർ കാണുമ്പോൾ തോന്നുന്നത്.
ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ
ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ നിർവഹിക്കുന്നത്
ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിൻ്റെ മകൾ ടാൻസനും ആണ്.
സനു അശോക് രചന നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം : പവി കെ പവൻ നിർവ്വഹിക്കുന്നു.
കോ പ്രൊഡ്യൂസേഴ്സ് :
സൂര്യ എസ് സുബാഷ്,
ജോബിൻ വർഗ്ഗീസ് . മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും. ഡിജിറ്റൽ മാർക്കറ്റിംഗ് : പബ്ലിസിറ്റി ഐഡിയ പി ആർ ഒ ഐശ്വര്യ രാജ്
Follow us on :
Tags:
More in Related News
Please select your location.