Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിരോധിത മയക്കുമരുന്നുകളുമായി വൈക്കം സ്വദേശിയായ യുവതിയടക്കം അഞ്ചംഗ സംഘം കുമളിയിൽ എക്സൈസിന്റെ പിടിയിൽ.

19 Sep 2024 16:15 IST

santhosh sharma.v

Share News :

കോട്ടയം : നിരോധിത മയക്കുമരുന്നുകളുമായി കാറിൽ സഞ്ചരിച്ച യുവതിയടക്കം 5 അംഗ സംഘത്തെ കുമളിയിൽ എക്സൈസ് സംഘം പിടികൂടി. വൈക്കം സ്വദേശിയായ യുവതിയും യുവാവും അടക്കമുള്ളവരാണ് പിടിയിലായത്.

പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു.

കാക്കനാട് സ്വദേശി ആരോമൽ (24), വൈക്കം കടുത്തുരുത്തി കാപ്പുംന്തല സ്വദേശി എഡ്വിൻ ഡേയ്‌സ് (24), കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജസ്റ്റിൻ ജോസഫ് (26), വൈക്കം ബ്രഹ്‌മമംഗലം സ്വദേശി വൈഹരി (24), തൊടുപുഴ മുട്ടം സ്വദേശിനി ജെറിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എം.ഡി.എം.എ, ബ്രൗൺഷുഗർ, ബ്രൗൺഷുഗർ ചൂടാക്കി ഉപയോഗിക്കുവാനുള്ള അലുമിനിയം ഫോയിൽ പേപ്പർ എന്നിവ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ എക്സൈസ് സംഘം ജാമ്യത്തിൽ വിടുകയായിരുന്നു.

Follow us on :

More in Related News