Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 13:53 IST
Share News :
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതെയായിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ആരെന്ന് വ്യക്തമാകുകയുള്ളു.
മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഈശ്വർ മൽപെ സ്ഥലത്തില്ല. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. മൃതദേഹം ജീർണാവസ്ഥയിലാണ്. അതുകൊണ്ടുതന്നെ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈശ്വർ മൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്. ഡിഎൻഎ പരിശോധിക്കണമെന്ന്
അർജുന്റെ കുടുംബം ആവശ്യപ്പെട്ടു. അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശമുണ്ട്. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം ആവശ്യപെട്ടിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.