Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 15:57 IST
Share News :
മാള:
അഞ്ചു ദിവസങ്ങൾ നീണ്ട് നിൽക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിന് ഹോളി ഗ്രേയ്സിൽ തുടക്കം. ജനുവരി 24 വെള്ളിയാഴ്ച മുതൽ 28 ചൊവ്വാഴ്ച വരെ നൂറിൽപരം ഇനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തൃശ്ശൂർ ജില്ലയിലുള്ള തൊണ്ണൂറോളം കോളേജുകൾ ചേർന്നതാണ് ഡി സോൺ. പതിനായിരത്തിൽപ്പരം വിദ്യാർത്ഥികളുടെയും കലാസ്വാദകരുടെയും സാന്നിദ്ധ്യം കൊണ്ട് മാള ഒരു വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രമാവുന്നു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും മറ്റ് കലാകാരൻമാരെയും സ്വീകരിക്കാൻ കോളേജ് അധികാരികളും യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധികളും വിപുലമായ സജ്ജീകരണങ്ങൾ ചെയ്തു കഴിഞ്ഞു. രചനാ മത്സരങ്ങൾക്കായി പതിനെട്ട് വേദികളും പ്രകടന മത്സരങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെ അഞ്ചു വേദികളുമാണ്. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരോടുള്ള ആദര സൂചകമായി ഓരോ അരങ്ങും അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളായ കാലം, മഞ്ഞ്, നാല് കെട്ട്, രണ്ടാമൂഴം, വാനപ്രസ്ഥം എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ കലാ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ എത്തുന്ന ഉൽഘാടനം ജനുവരി ഇരുപത്തി ആറ് ഞായറാഴ്ചയാണ്. മാളയിലെത്തന്നെ ഇതര സ്ഥാപനങ്ങളായ മെറ്റ്സ് കോളേജ്, കാർമ്മൽ കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നീ കോളേജുകളിലേക്ക് ഹോളി ഗ്രേയ്സ് ആർട്ട്സ് കോളേജിലേയും എം.ബി.എ കോളേജിലെയും വിദ്യാർത്ഥികൾ ദീപശിഖയോടെ ഈ മഹാമേള വിളംബരം ചെയ്തു. തുടർന്ന് മേളയ്ക്ക് ആതിഥ്യമരുളുന്ന ആർട്ട്സ് കോളേജ് വിദ്യാർത്ഥികൾ മാള ബസ്സ് സ്റ്റാൻന്റ് പരിസരത്ത് നടത്തിയ ഫ്ലാഷ് മോബിലൂടെ പൊതുജനങ്ങളെയും കലയുടെ കേളികൊട്ടിലേക്ക് ക്ഷണിച്ചു.
Follow us on :
Tags:
More in Related News
Please select your location.