Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി ഐ.ടി.ഐയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

09 Apr 2024 18:12 IST

ENLIGHT REPORTER KODAKARA

Share News :




 

നാഷണല്‍ സര്‍വീസ് സ്‌കീം ചാലക്കുടി ഗവ : ഐ.ടി.ഐ യൂണിറ്റ് നമ്പര്‍ 112 ന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ ഐ.ടി.ഐയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ജി.ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  ഗ്രൂപ്പ് ഇന്‍സ്‌ട്രെക്ടര്‍ ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു.എന്‍. എസ്..എസ് പ്രോഗ്രാം ഓഫീസര്‍ പി.എസ്.സൗമ്യ ്, വൊളണ്ടിയര്‍ ടി.എസ്.ആവണി, അസിസ്റ്റന്റ് പ്രോഗ്രം ഓഫീസര്‍ പി. എസ് .അജിത്ത്, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജെ.ശ്രീദേവി, സ്റ്റാഫ് സെക്രട്ടറി കെ.കെ. അയ്യപ്പന്‍, വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സമിതി അംഗവും നോവ ചെയര്‍മാനുമായ സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.ക്യാമ്പില്‍ ചാലക്കുടി ഗവ: ഐ.ടി.ഐ.യിലെ വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു.ചാലക്കുടി താലൂക്ക് ആശുപത്രി ലാബ് ഇന്‍ ചാര്‍ജ് കെ. കെ. ഉണ്ണികൃഷ്ണന്‍ രക്ത ദാന ബോധവത്കരണ ക്ലാസ്സ് നയിച്ചു.


Follow us on :

More in Related News