Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാസയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 55 ഫലസ്തീനികൾ കൊല്ലപ്പെട്ടു

29 Oct 2024 14:53 IST

Shafeek cn

Share News :

ചൊവ്വാഴ്ച വടക്കന്‍ ഗാസ പട്ടണമായ ബെയ്ത്ത് ലാഹിയയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ ആക്രമണം. 55 പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീനിയന്‍ സിവില്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.


നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാഫയും ഹമാസും നേരത്തെ ഇതേ കണക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പലരും സ്ത്രീകളും കുട്ടികളുമാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് WAFA റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഉടന്‍ പ്രതികരണമൊന്നും ഉണ്ടായില്ല. ജബാലിയ, ബെയ്ത് ലാഹിയ, ബെയ്റ്റ് ഹനൂന്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തോളം ആളുകള്‍ വൈദ്യസഹായമോ ഭക്ഷണമോ ലഭിക്കാതെ ദുരിതത്തിലാണെന്ന് തിങ്കളാഴ്ച ഫലസ്തീന്‍ സിവില്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. റോയിട്ടേഴ്‌സിന് സ്വതന്ത്രമായി കൃത്യമായ എണ്ണം പരിശോധിക്കാന്‍ കഴിഞ്ഞില്ല.


ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ ഹമാസ് പോരാട്ട സേനയെ തുടച്ചുനീക്കിയതായി ഇസ്രായേല്‍ പറഞ്ഞിരുന്ന വടക്കന്‍ ഗാസയില്‍ മൂന്നാഴ്ചയായി ഇസ്രായേല്‍ ആക്രമണം നടത്തിയതിനാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ഹമാസ് വീണ്ടും സംഘടിക്കുന്നത് തടയാനാണ് ആക്രമണം ലക്ഷ്യമിടുന്നതെന്ന് ഇസ്രായേല്‍ പറഞ്ഞു.


Follow us on :

More in Related News