Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് എക്സൈസ് നടത്തിയ സംയുക്ത പരിശോധനയിൽ 37.8 ഗ്രാം MDMA പിടികൂടി

11 Sep 2024 20:15 IST

Jithu Vijay

Share News :

മലപ്പുറം : ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മലപ്പുറത്ത് എക്സൈസ് നടത്തിയ സംയുക്ത പരിശോധനയിൽ 37.8 ഗ്രാം MDMA പിടികൂടി. തിരൂർ കല്പകഞ്ചേരി സ്വദേശി നൗഫലിന്റെ കാറിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. ഇയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.


മലപ്പുറം എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ്, തിരൂർ എക്സൈസ് സർക്കിൾ ഓഫീസ്, കുറ്റിപ്പുറം റേഞ്ച് ഓഫീസ് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.


എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ്‌ അലി, പ്രഭാകരൻ, സുനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ, റിബീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.



Follow us on :

Tags:

More in Related News