Tue Jun 10, 2025 8:40 AM 1ST
Location
Sign In
30 May 2025 18:51 IST
Share News :
വൈക്കം: പൊതുജനാരോഗ്യത്തിന് ഹാനീകരമായ രീതിയിൽ മലിനജലം ഒഴുക്കൽ, മാലിന്യ സംസ്ക്കരണം എന്നിവ നടത്തിയ ഹോട്ടൽ ഒടുവിൽ നഗരസഭ അടപ്പിച്ചു. മുനിസിപ്പാലിറ്റി 22-ാം വാർഡിൽ വൈക്കം ആർ ടി ഓ ഓഫീസിന് സമീപത്തായി പ്രവർത്തിക്കുന്ന ബർക്കാസ് ഹോട്ടലിനെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. ഹോട്ടലിൽ സ്ഥാപിച്ചിട്ടുള്ള ദ്രവമാലിന്യ സംസ്കരണ ടാങ്കിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുകി അസഹനീയമായ ദുർഗന്ധവും കൊതുകിൻ്റെ പ്രജനകേന്ദ്രവും ആയതിനാൽ മനുഷ്യവാസത്തിന് ഹാനികരമാണെന്നും കേരള മുൻസിപ്പൽ ആക്ട് 447, 447(1)447(2) എന്നീവയുടെ ലംഘനമാണെന്ന് നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഹോട്ടലിന് സമീപത്തായി നിരവധി വീടുകളും ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ക്ക് വരുന്നവർക്ക് ഏറെ അസഹനീയമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
ഇതിനെ തുടർന്ന് ശാസ്ത്രീയമായ രീതിയിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മിച്ച് രേഖാമൂലം നഗരസഭയിൽ അറിയിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വൈക്കം തോട്ടുചിറയിൽ സണ്ണി എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാർഡ് കൗൺസിലർ നേരിട്ട് സ്ഥാപനത്തിലെത്തി ബോദ്ധ്യപ്പെട്ട ശേഷം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥല പരിശോധന നടത്തിയ ശേഷമാണ് ആവശ്യമായ നടപടി സ്വീകരിച്ചത്.
Follow us on :
Tags:
More in Related News
Please select your location.