Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 20:28 IST
Share News :
ചാവക്കാട്:തൃശൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമം പ്രകാരം ജയിലിലടച്ചു.ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടിയിൽ ദാറുസ്സലാം ക്വാര്‍ട്ടേഴ്സിൽ താമസിക്കുന്ന പുളിക്കൽ കമറുദ്ദീൻ മകൻ നെജിൽ എന്ന് വിളിക്കുന്ന നജീബ്(28)നെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ അറസ്റ്റ് രേഖപ്പെടുത്തി തൃശൂര്‍ സെൻട്രൽ ജയിലിലാക്കിയത്.കഴിഞ്ഞ വര്‍ഷം തൃശൂര്‍ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടര്‍ ജനറൽ കാപ്പ ചുമത്തി ഇയാളെ തൃശൂര്‍ ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയതായിരുന്നു.തുടര്‍ന്ന് ജനുവരി മാസത്തിൽ തൃശൂര്‍ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇയാൾ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിൽ നിന്നും കഞ്ചാവ് സഹിതവും,മാര്‍ച്ച് മാസത്തിൽ തൃശൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്നും എംഡിഎംഎ സഹിതവും പിടിച്ച് തൃശൂര്‍ ഈസ്റ്റ് പോലീസും കേസ്സെടുക്കുകയും,തുടര്‍ന്ന് സഞ്ചലന നിയന്ത്രണ ഉത്തരവുള്ള സമയത്ത് അത് ലംഘിച്ച് തൃശൂര്‍ ജില്ലയിൽ പ്രവേശിച്ച് മയക്കുമരുന്ന് കേസ്സുകളിൽ ഉൾപ്പെട്ടതിനാലാണ് നെജിലിനെതിരെ കളക്ടറുടെ കാപ്പ കരുതൽതടങ്കൽ നടപടിയെടുത്തത്.ചാവക്കാട്,തൃശൂര്‍ ഈസ്റ്റ്,വാടാനപ്പള്ളി,കാലടി,അയ്യംമ്പുഴ,മാരാരിക്കുളം തുടങ്ങിയ സ്റ്റേഷനുകളിലായി നെജിലിനെതിരെ വധശ്രമം,ദേഹോപദ്രവം ഏൽപ്പിക്കൽ,മോഷണം,മയക്കുമരുന്ന് വിൽപ്പന ഉൾപ്പെടെയുള്ള പൊതുസമാധാനത്തിനും,പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്നതായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും,പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയാണെന്നും,പൊതുസമാധാനത്തിനും,പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നയാളായതിനാലാണ് "കുപ്രസിദ്ധ ഗുണ്ട" എന്ന ഗണത്തിലുൾപ്പെടുത്തി നെജിലിനെതിരെ കാപ്പ നടപടിയുണ്ടായിട്ടുള്ളത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലായി ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി പത്തൊമ്പതാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ നിയമ നടപടികൾപ്രകാരം നടപടികൾ ചുമത്തുന്നത്.തുടർന്നും മയക്കുമരുന്ന്,ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.