Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കുപണ്ടം പണയം വെച്ച് പണം അപഹരിച്ച കേസിൽ പലിശ സഹിതം തിരികെ നൽകുവാൻ കോടതിവിധി

31 May 2025 21:09 IST

MUKUNDAN

Share News :

ചാവക്കാട്:മുക്കുപണ്ടം പണയം വെച്ച് പണം അപഹരിച്ച കേസിൽ പലിശ സഹിതം തിരികെ നൽകുവാൻ കോടതിവിധി.2021-ൽ കുന്നംകുളം നാഷണൽ ഫിനാൻസിൽ നിന്ന് 10 ലക്ഷം രൂപ അപഹരിച്ച കേസിലാണ് അടുപ്പൂട്ടി സ്വദേശി ഷാജിക്കെതിരെ ചാവക്കാട് സബ് കോടതി ജഡ്ജ് വി.വിനോദ് വിധി പറഞ്ഞത്.സ്വർണാഭരണങ്ങൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച കേസിൽ പോലീസ് കേസ് കൂടാതെ സബ് കോടതിയിൽ നാഷണൽ ഫിനാൻസ് സിവിൽ കേസും ഫയൽ ചെയ്തിരുന്നു.സ്ഥാപനത്തിന് നേരിടേണ്ടി വന്ന നഷ്ടപരിഹാരം തേടിയാണ് പോലീസ് കേസ്.കൂടാതെ സിവിൽ നടപടി ക്രമത്തിലൂടെ സബ് കോടതിയെ സമീപിച്ചത്.അന്യായക്കാരായ നാഷണൽ ഫിനാൻസിന് വേണ്ടി അഭിഭാഷകരായ സോജൻ ജോബ്,ടി. ഐ.ജോയ് എന്നിവർ ഹാജരായി.

Follow us on :

More in Related News