Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം അരീക്കോട് 1.07 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

08 Apr 2024 10:50 IST

Jithu Vijay

Share News :

മലപ്പുറം : അരീക്കോട് 1.07 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പള്ളിക്കൽ സ്വദേശി ജാബിർ (34 വയസ്സ്), പെരിന്തൽമണ്ണ കോഡൂർ സ്വദേശി മജീദ് (40 വയസ്സ് ), പള്ളിക്കൽ പാലപ്പെട്ടി സ്വദേശി അഷ്‌റഫ്‌ (40 വയസ്സ് ) എന്നിവരാണ് പിടിയിലായത്. ക്വാളിസ് കാറിൽ വന്ന പ്രതികളെ എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും  മഞ്ചേരി എക്‌സൈസ് റേഞ്ച് പാർട്ടിയും  ചേർന്ന് അരീക്കോട് വച്ചാണ് പിടികൂടിയത്. 


മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എച്. വിനു, കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്‌പെക്ടർ ഷിജുമോൻ ടി, പ്രിവന്റീവ് ഓഫീസർ കെ പ്രദീപ്‌ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അഖിൽദാസ്, അരുൺ പാറോൽ, മഞ്ചേരി റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ. എം. ശിവപ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ സച്ചിൻദാസ്.വി, ജിഷിൽ നായർ, ശ്രീജിത്ത്‌. ടി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Follow us on :

Tags:

More in Related News