Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപരമായ വസ്‌തുതകൾ തെറ്റിദ്ധരിപ്പിച്ചു; കങ്കണ ചിത്രം എമർജൻസിക്ക് ബോംബെ ഹൈകോടതിയിൽ തിരിച്ചടി

04 Sep 2024 15:38 IST

Shafeek cn

Share News :

നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റാണവത്തിന്റെ എമര്‍ജന്‍സി ചിത്രത്തിന് ബോംബെ ഹൈകോടതിയില്‍ തിരിച്ചടി. ചിത്രത്തിന്റെ റിലീസിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനും വേണ്ടി നിര്‍മാതാക്കള്‍ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് ഹൈകോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതുകൊണ്ട് വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡില്‍ ഉത്തരവിറക്കാന്‍ പറ്റില്ലെന്ന് നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണിച്ചുകെണ്ട് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുമതി ലഭിക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കില്ല. സെപ്തംബര്‍ 18നകം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിബിഎഫ്സിയോട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


സെപ്റ്റംബര്‍ ആറിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ചരിത്രപരമായ വസ്തുതകള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു.


സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സഞ്ചിത് ബല്‍ഹാരയാണ്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവെച്ചിരുന്നു. റിലീസ് വൈകുന്നതില്‍ പ്രതികരണവുമായി കങ്കണ റണാവത്ത്ംഗത്തെത്തിയിരുന്നു. തന്റെ സിനിമക്കും അവര്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. ഇത് വളരെ നിരാശാജനകമായ അവസ്ഥയാണ് കങ്കണ പറഞ്ഞിരുന്നു.


Follow us on :

More in Related News