Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മയെക്കുറിച്ച് അശ്ലീല കമന്റുകള്‍; സൈബര്‍ പൊലീസില്‍ പരാതി നല്‍കി ഗോപി സുന്ദര്‍

20 Aug 2024 14:15 IST

Shafeek cn

Share News :

നിക്ക് സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ ദുരനുഭവത്തെക്കുറിച്ചു വിവരിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. അതേസമയം ആളുകളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്ന പ്ലാറ്റ്ഫോമുകൾ ചിലർ ദുരുപയോഗം ചെയ്യുന്നതിലെ നിരാശ അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് പോസ്റ്റ് ചെയ്ത സെൽഫിക്കു താഴെ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചൊരാൾ അശ്ലീല കമന്റ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പുമായി ഇപ്പോൾ ഗോപി എത്തിയത്. അതേസമയം സംഭവത്തിനു ശേഷം ഗോപി സുന്ദർ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു.


സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ സ്വീകരിക്കാവുന്ന നിയമനടപടികൾ വിവരിക്കുന്നതാണ് കുറിപ്പ്:


നമ്മുടെ സ്വകാര്യതയിലേക്കുള്ള ഏതൊരു കടന്നുകയറ്റവും സ്വാഗതാർഹമല്ല. പ്രിയ സുഹൃത്തുക്കളെ, ആശയവിനിമയത്തിനുള്ള ഫലപ്രദമായ ഉപകരണമായി സോഷ്യൽ മീഡിയ കാലക്രമേണ നമ്മളെ കൂടുതൽ അടുപ്പിച്ചു. എന്നാൽ, അതിൽ ചില സാമൂഹിക വിരുദ്ധർ ഇതിനെ വിഷലിപ്തമാക്കി. എനിക്കെതിരെ മാത്രമല്ല, ഈ പ്ലാറ്റ്‌ഫോം ഇതുവരെ ഉപയോഗിക്കാത്ത എന്റെ നിരപരാധിയായ അമ്മയ്‌ക്കെതിരെ ഒരു വ്യക്തി അടുത്തിടെ നടത്തിയ അശ്ലീല പരാമർശങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കാം.

അതേസമയം ആത്മനിയന്ത്രണം ഒഴിവാക്കി നടപടിയിലേക്ക് മാറാൻ ഞാൻ നിർബന്ധിതനായി.


ഉചിതമായ നിയമ നടപടികൾക്കൊപ്പം എഫ്ഐആറും റജിസ്റ്റർ ചെയ്തു. അരോചകവും നിയമവിരുദ്ധവുമായ കണ്ടന്റ്, പോസ്റ്റ് എന്നിവയ്ക്കെതിരെ ഇനിമേൽ ഉചിതമായ നടപടി സ്വീകരിക്കും എന്ന് മേൽപറഞ്ഞപോലുള്ള ആളുകളെയും കണ്ടന്റ് ക്രിയേറ്റഴ്‌സിനേയും ഇതിനാൽ അറിയിക്കുന്നു. കൂടാതെ നിയമപ്രകാരം ശിക്ഷാർഹമായ ചില കുറ്റകൃത്യങ്ങളുടെ ഒരു ലിസ്റ്റ് താഴെ ചേർത്തിട്ടുണ്ട്. ഭാവിയിൽ ഇത്തരമൊരു സാഹചര്യം നേരിട്ടേക്കാവുന്ന നമ്മുടെ സുഹൃത്തുക്കൾക്കും ഇത് പ്രയോജനപ്പെട്ടേക്കാം.


ചേർത്തത് ഇങ്ങനെ, ഭാരതീയ ന്യായ് സൻഹിത 2023: സെ.356: അപകീർത്തിപ്പെടുത്തൽ



ഇൻഫർമേഷൻ ടെക്നോളജി (ഭേദഗതി) നിയമം 2008 പ്രകാരം : സെ.67 ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്’, ഗോപി സുന്ദർ ഇങ്ങനെ കുറിച്ചു.

Follow us on :

More in Related News