Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിണറായിയെ ജയിലിലാക്കാന്‍ ഇഡി ശ്രമിച്ചു. ബിജെപിയെ എതിര്‍ക്കുന്നവരെയെല്ലാം ജയിലിലാക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം; ഹേമന്ത് സോറന്‍

03 Nov 2024 10:27 IST

Shafeek cn

Share News :

ജനങ്ങള്‍ ഇന്‍ഡ്യ സഖ്യത്തിനൊപ്പമാണ്. തന്നെ ജയിലില്‍ ഇട്ടതുകൊണ്ട് ബിജെപിക്ക് നേട്ടം ഉണ്ടാകില്ല എന്ന് ഹേമന്ത് സോറന്‍.റാഞ്ചി: ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍് പറഞ്ഞു. കേരള മുഖ്യമന്ത്രിയെയും ഇഡി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചുവെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നവരെയെല്ലാം ജയിലിലാക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം. 


ചെമ്പയ് സോറന്‍ ബിജെപിയില്‍ പോയത് ഒരു സ്വാധീനവും, പ്രശ്‌നവും ഉണ്ടാക്കില്ല. നാമനിര്‍ദേശ പത്രികയിലെ പിഴവ് ബിജെപിയുടെ വ്യാജ ആരോപണമെന്നും ഹേമന്ത് പറഞ്ഞു. ഹേമന്ത് സോറന്റെ പ്രായത്തെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. നാമനിര്‍ദേശ പത്രികയിലെ കണക്കുപ്രകാരം 2019-നെ അപേക്ഷിച്ച് ഇത്തവണ ഏഴുവയസ് കൂടിയെന്നാണ് ബിജെപി ആരോപണം. ഇക്കാര്യമുന്നയിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതിയും നല്‍കിയിരുന്നു. അതേസമയം, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) 43 സീറ്റുകളില്‍ മത്സരിക്കും. കോണ്‍?ഗ്രസ് 30 സീറ്റുകളിലാണ് മത്സരിക്കുക. ആര്‍ജെഡി ആറ് സീറ്റുകളിലും ഇടതുപാര്‍ട്ടികള്‍ മൂന്ന് സീറ്റുകളിലും മത്സരിക്കാനുമാണ് ധാരണയായത്.


എന്നാല്‍, സീറ്റ് ധാരണകളെക്കുറിച്ച് ഇന്‍ഡ്യ സഖ്യം ഔദ്യോ?ഗികമായി പ്രഖ്യാപിച്ചിട്ടില്ല. 82 അം?ഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 13നും 20നുമാണ് വോട്ടെടുപ്പ്. നവംബര്‍ 23നാണ് വോട്ടെണ്ണല്‍. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഭരണകക്ഷിയായ ജെഎംഎം പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബാര്‍ഹെത് സീറ്റിലാണ് മത്സരിക്കുക. അദ്ദേഹത്തിന്റെ ഭാര്യ കല്പന മുര്‍മു സോറന്‍ ?ഗാണ്ഡേ സീറ്റില്‍ നിന്ന് ജനവിധി തേടും.

Follow us on :

More in Related News