Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 17:25 IST
Share News :
കോഴിക്കോട് : കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്ക് പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിലാണ് പുതിയ ബാച്ചുകൾ ആരംഭിക്കുന്നത്. പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ടിതമായ ജേണലിസം, വാർത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഇൻഫോപ്രെണർഷിപ്പ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. ഇന്റേൺഷിപ്പ്, മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഫോൺ: 9544958182.
Follow us on :
Tags:
More in Related News
Please select your location.