Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 16:49 IST
Share News :
പരിയാരം സെൻറ് ജോർജ് ദേവാലയത്തിൽ ചരിത്രപ്രസിദ്ധമായ, അത്ഭുത പ്രവർത്തകയായ പരിശുദ്ധ കാണിക്ക മാതാവിന്റെ 154 ....ആം ദർശന തിരുനാളിന് കൊടിയേറി.
തിരുന്നാളിന് ഒരുക്കമായി നടന്ന ആഘോഷമായ ദിവ്യബലിക്കും കൊടി കയറ്റ ശുശ്രൂഷകൾക്കും വികാരി ഫാദർ വിൽസൺ എലുവത്തിങ്കൽ കൂനൻ, അസിസ്റ്റൻറ് വികാരി ഫാദർ ക്രിസ്റ്റിൻ പുത്തൻപുരയിൽ എന്നിവർ നേതൃത്വം കൊടുത്തു.
നവംബർ 22, 23, 24 തീയതികളിൽ രാവിലെയും വൈകിട്ടും ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച എന്നിവയുണ്ടായിരിക്കും .
ഞായറാഴ്ച രാവിലെ ആറുമണിക്ക് രൂപം പന്തലിലേക്ക് എഴുന്നള്ളിച്ച് വയ്ക്കുന്നു. രാവിലെ പത്തര മണിക്ക് ആഘോഷമായ തിരുന്നാൾ പാട്ട് കുർബാന... ഫാദർ ഷൈസൺ പുത്തൂർ സി.എം.ഐ.
വചന സന്ദേശം ഫാദർ ഫ്രീജോ പാറയക്കൽ എന്നിവർ നേതൃത്വം കൊടുക്കുന്നു.
അതിനുശേഷം ആഘോഷമായ തിരുനാൾ പ്രദക്ഷിണം കിരീടം വള എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും.
പരിശുദ്ധ അമ്മയുടെ **കിരീടം* , *വള* എന്നിവ നേർച്ചയായി എടുത്തു വയ്ക്കുവാൻ സൗകര്യമുണ്ടായിരിക്കും. അതോടൊപ്പം കുട്ടികൾക്ക് *ചോറൂണ്* മാതാവിൻറെ അരികിൽ *അടിമ* *സമർപ്പണം* എന്നിവയും നടത്തുവാൻ സൗകര്യമുണ്ടായിരിക്കും..
തിങ്കളാഴ്ച രാവിലെ പൂർവികരെ സ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും
തിരുനാളിന്റെ ഒരുക്കത്തിനായി കൈക്കാരന്മാരായ ഡെന്നി ഉദനിപറമ്പൻ, ജോൺ തെക്കേക്കര, ജിജോ പരുത്തി പറമ്പൻ .
Follow us on :
Tags:
More in Related News
Please select your location.