Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവഗ്രാമത്തിന്റെ കുടിൽ രഹിത ചാലക്കുടി പദ്ധതി മാതൃകാപരം : സ്റ്റീഫൻ ജോർജ്‌

15 Dec 2024 14:34 IST

WILSON MECHERY

Share News :

ചാലക്കുടി : ഭവനമില്ലാത്തവർക്ക്‌ ഭവനമൊരുക്കുകയെന്നത് മാതൃകാപരവും അനുകരണീയവുമാണെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ ഡോ:സ്റ്റീഫൻ ജോർജ്‌ പറഞ്ഞു.  

യുവഗ്രാമം NGO യുടെ നേതൃത്വത്തിൽ 

ചാലക്കുടി വെട്ടിക്കുഴിയിൽ പണിപൂർത്തീകരിച്ച ആറാമത് ജോഭവൻ താക്കോൽ ദാനം നിർവഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.  

സ്വന്തമായ വീട് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണെന്നും ഭവനദാനവും അന്നദാനവും സന്നദ്ധ സംഘടനകൾ ഏറ്റെടുക്കേണ്ട മുൻഗണന വിഷയങ്ങളാണെന്നും, സർക്കാർ എല്ലാ വര്ഷവും പഞ്ചായത്തുകളിലൂടെയും മറ്റ് ഏജൻസികളിലൂടെയും നിരവധികളായ വീടുകൾ പണിയുന്നുണ്ടെങ്കിലും പൂർണതയിൽ എത്തണമെങ്കിൽ യുവഗ്രാമം പോലുള്ള സന്നദ്ധ സംഘടനകളുടെ ഇടപെടലുകളും അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

യുവഗ്രാമം ചെയർമാൻ ഡെന്നിസ് കെ. ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോടശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. ജെയിംസ്, പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മായ ശിവദാസ്, ബെന്നി ആന്റണി, ബിനിൽ പ്രതാപ്, പി. ബി. രാജു, മനോജ്‌ നാല്പാട്ട്, ബാബു തോമ്പ്ര, വിൽ‌സൺ മഞ്ഞാങ്ങ, ജോർജ് കാരകുന്നേൽ, സാജു തോമസ്,ജിനോ പ്ലാശ്ശേരി,പോൾ അരിമ്പിളി,ബേബി തെക്കൻ, ജോണി പറമ്പി, ജാക്സൺ ലൂവിസ്,ഡേവിസ് പള്ളിപ്പാടൻ ആറ്റപ്പാടം,സനോജ് രാമൻകുട്ടി, എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News