Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോഷക ബാല്യം പദ്ധതി പ്രകാരം അങ്കണവാടികളിൽ മുട്ട വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു.

28 Jun 2025 20:59 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള ഏറ്റുമാനൂർ നഗരസഭയിലെ ഒന്നാം സെക്ടറിലെ 24 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 21 അങ്കണവാടികളിലും നീണ്ടൂർ പഞ്ചായത്തിലെ 23 അങ്കണവാടികളിലും അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 18 അങ്കണവാടികളിലും 2025-26 സാമ്പത്തിക വർഷത്തിൽ പോഷക ബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്ന് ദിവസം (ചൊവ്വാ , വ്യാഴം, ശനി) മുട്ട വിതരണം നടത്തുന്നതിന്  ടെൻഡർ ക്ഷണിച്ചു.  ടെൻഡർ ഫോമുകൾ ഏറ്റുമാനൂർ ഐ. സി .ഡി .എസ് ഓഫീസിൽ നിന്ന് ലഭിക്കും. ടെൻഡറുകൾ ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞ് 2.30 നകം അതത് പഞ്ചായത്ത് / സെക്ടർ തല ഐ.സി.ഡി.എസ്. സൂപ്പർവൈസർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 918895965.



Follow us on :

More in Related News