Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 16:14 IST
Share News :
കോഴിക്കോട്: കോഴിക്കോട് ജില്ല സ്ക്കൂൾ കലോത്സവം മൂന്നാം ദിവസം രണ്ടും മൂന്നും മണിക്കൂറുകൾ വൈകിയാണ് ആരംഭിച്ചത്. രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കുമെന്ന് അറിയിപ്പ് നൽകിയെങ്കിലും മത്സരാർത്ഥികളും രക്ഷിതാക്കളും നീണ്ട കാത്തിരിപ്പിൽ വലഞ്ഞു. മുഖ്യ വേദിയായ മലബാർ കൃസ്ത്യൻ കോളേജ് ഗ്രൗസിലെ വൈക്കം മുഹമ്മദ് ബഷീർ വേദിയിലെ ഗ്ലാമർ ഇനങ്ങളായ ഹൈസ്ക്കൂൾ വിഭാഗം സംഘനൃത്തം, ഒപ്പന , ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന മത്സരങ്ങൾ വളരെ വൈകിയാണ് തുടങ്ങിയത്. സംഘ നൃത്തം മൂന്ന് മണിക്കൂർ വൈകി ഉച്ചക്ക് 12 മണിക്കാണ് ആരംഭിച്ചത്. അതേസമായം കലആസ്വാദകർ 10 മണിയോടെ തന്നെ വേദി നിറഞ്ഞിരുന്നു. പതിനൊന്ന് മണിയോടെ തന്നെ സംഘനൃത്തത്തിനുള്ള വിധികർത്താകളുമെത്തി മത്സരം ആരംഭിക്കുന്നതിനുള്ള ഊഴം കാത്തിരിക്കുന്ന കാഴ്ച്ചയും കാണികൾക്ക് വേറിട്ട കാഴ്ച്ചകളായിരുന്നു. 12 മണിയോടെ സംഘനൃത്തത്തിൻ്റെ ആദ്യ കോഡ് നമ്പർ കയറി കർട്ടൺ ഉയർന്നതോടെ കാണികൾ ആശ്വത്തിൻ്റെ കര ആരവങ്ങൾ ഉയർന്നു. പക്ഷെ ചുവടിനുള്ള പാട്ട് ഉയർന്നില്ല കർട്ടൺ താഴ്ത്തി മൂന്ന് മിനിറ്റുകൾക്കും മത്സരം ആരംഭിച്ചത്. ഒരു മണിക്ക് ആരംഭിക്കുന്ന ഹൈസ്ക്കൂൾ വിഭാഗം ഒപ്പന 4 മണിക്ക് ആരംഭിക്കാനാവുമെന്നാണ് കണക്ക് കൂട്ടൽ , അതേസമയം 4.30 ന് ആരംഭിക്കുന്ന ഹയർ സെക്കണ്ടറി ഒപ്പന രാത്രി 8 മണിയെങ്കിലും ആവുമെന്നാണ് പറയപ്പെടുന്നത്. ഏതായാലും ഗ്ലാമർ ഇനങ്ങളെ നെഞ്ചേറ്റിയ കലാസ്വദകർ എല്ലാറ്റിന് ഒരുക്കത്തോടെ വേദി ഒന്നിൽ ഇരിപ്പിടങ്ങൾ സ്വാന്തമാക്കി കാത്തിരിക്കുന്നത്. മൂന്നാം ദിവസം ഇരുപത് വേദികളിലും വളരെ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇക്കാരണത്താൽ രാവേ റേ വൈകിയാൽ മാത്രമേ മത്സരാർത്ഥികൾക്ക് വീടണയാൻ സാധിക്കുകയുള്ളു.
'
Follow us on :
Tags:
More in Related News
Please select your location.