Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 23:46 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക ഭൗമ ദിനാചരണം നടത്തി. ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ദിൻരാജ് അധ്യക്ഷത വഹിച്ചു. റോട്ടറി മുൻ പ്രസിഡൻ്റുമാരായ അഡ്വ. ശ്രീകാന്ത് സോമൻ, ഷിജോ പി.എസ്. എന്നിവർ വൃക്ഷത്തൈ വിതരണം നടത്തി. റോട്ടറി ക്ലബ് സെക്രട്ടറി ഗിരീഷ് കുമാർ,ജവഹർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികമായ മോഹനൻ, രശ്മി, ശശി, ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾ, റോട്ടറി ക്ലബ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പ്രകൃതി സംരക്ഷണ പ്രതിജ്ഞയും നടത്തി.
Follow us on :
Tags:
More in Related News
Please select your location.