Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു

20 Aug 2025 21:48 IST

PEERMADE NEWS

Share News :


പീരുമേട്:കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഐ .സി.ഡി.എസ് പ്രോജക്ടിൻ്റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി. ഏലപ്പാറ പഞ്ചായത്തിലെ വാഗമൺ വി ഡി എ ഹാളിൽ നടത്തിയ ചടങ്ങിൽഏലപ്പാറ പഞ്ചായത്ത് വാഗമൺ മെമ്പർ പ്രതീപ് കുമാർ ഉത്ഘാടനം നിർവഹിച്ചു. ഏലപ്പാറ ഐ .സി.ഡി.എസ് സൂപ്പർവൈസർമാരായ സുമി ചെറിയാൻ , രജനി ജയദേവൻ, 

അഴുത ശിശു വികസന പദ്ധതി ഓഫീസർ രമ്യാ രമേശ് , ജെ.പി.എച്ച് മാരായ അനു, ആശ, രമ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഡോ. ഡിനു മുലയൂട്ടലിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ സെമിനാർ നടത്തി. ഏലപ്പാറ പഞ്ചായത്ത് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ബോധവത്കരണവും അനീമിയ സ്ക്രീനിയും സംഘടിപ്പിച്ചു. . മുലയൂട്ടൽ മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനുതകുന്ന വിവിധ ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തി പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു.

Follow us on :

More in Related News