Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അച്ഛൻ മന്ത്രിയായി എത്തിയപ്പോൾ, മകൾ എത്തിയത് റവന്യൂ വകുപ്പ് ജീവനക്കാരിയായി

19 Dec 2024 16:34 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : സംസ്ഥാന സർക്കാർ നടത്തിവരുന്ന കരുതലും കൈത്താങ്ങും അദാലത്തിൽ ആയിരുന്നു ഈ അപൂർവ്വമായ ഒത്തുചേരൽ.

കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തിലായിരുന്നു മകളും മന്ത്രിയും സംഗമിച്ചത്. മന്ത്രിയായ പിതാവ് വി.എൻ വാസവൻ ജനങ്ങളുടെ പരാതി കേട്ട് പ്രശ്നപരിഹാരത്തിനായി ഇടപെട്ടു, ഈ സമയം മകളും റവന്യൂ വകുപ്പ് ജീവനക്കാരിയുമായ ഗ്രീഷ്മയുടെ ചുമതല ഉദ്യോഗ തലത്തിലുള്ള ഏകോപനമായിരുന്നു. പിതാവ് അദാലത്തിൽ ഉണ്ടാകുമെന്ന് മകൾ നേരത്തെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ മകൾ അദാലത്തിലെത്തിയ കാര്യം മന്ത്രിയറിഞ്ഞത് ഒരുമിച്ച് കണ്ടുമുട്ടിയപ്പോൾ മാത്രം. ഒടുവിൽ മകളും, മറ്റ് ഉദ്യോഗസ്ഥരും അദാലത്തിനുശേഷം മന്ത്രിക്കൊപ്പം ഫോട്ടോയെടുത്താണ് മടങ്ങിയത് :

Follow us on :

More in Related News