Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'നമ്മൾ ചാവക്കാട്ടുകാർ യുഎഇ ചാപ്റ്റർ' സംഘടിപ്പിച്ച 'നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ്' പര്യവസാനിച്ചു

28 May 2024 14:43 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: 'നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ' സംഘടിപ്പിച്ച 'നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് (സീസൺ 2)' 26 മെയ് 2024 ന് ദുബായിലെ ഖുസൈസിലെ ബാഡ്മിൻറൺ സ്പോർട്സ് അക്കാഡമിയിൽ ഭംഗിയായി പര്യവസാനിച്ചു. 


NTV ചാനൽ ചെയർമാൻ മാത്തുക്കുട്ടി കടോൺ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ്‌ അഭിരാജ് പി.ഡി അധ്യക്ഷത വഹിച്ചു. കൺവീനർ സൈഫുദ്ധീൻ ടൂണമെന്റിന് നേതൃത്വവും നൽകി.

ബാഡ്മിന്റൺ അണ്ടർ 13 വിഭാഗം സ്റ്റേറ്റ് ചാംബ്യൻ മിസ്സ്‌. അലക്സിയ എൽസ അലക്സാണ്ടർ ടൂർണമെന്റിന്റെ കിക്ക് ഓഫ്‌ നിർവഹിച്ചു. സംഘടനയുടെ കായിക രംഗത്തേക്കുകൂടിയുള്ള ചുവടുമാറ്റം ഏറെ പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ മാത്തുക്കുട്ടി കഡോൾ ഓർമിപ്പിച്ചു. മാത്രമല്ല തുടർന്നും മറ്റു കായികമത്സരങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു .

അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ 6 വർഷത്തെ കലാ സാംസ്കാരിക ജീവകാരുണ്ണ്യ പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡണ്ട് വിശദമായി തന്നെ വിവരിച്ചു. ഈ അടുത്തിടെ യു.എ.യിൽ യിൽ ഉണ്ടായ മഴക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്കുള്ള സഹായ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വളണ്ടിയർമാർക്കും, പ്രവർത്തകർക്കും അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി അലാവുദ്ധീൻ പി വി സ്വാഗതവും, ജോയിന്റ് ട്രഷറർ വീരോജ് നന്ദിയും പറഞ്ഞു.

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ ഗ്ലോബൽ കൺവീനർ അബൂബക്കർ, ഭാരവാഹികളായ ശറഫുദ്ധീൻ എം, അബ്ദുറഹിമാൻ, വീരോജ്, നസീറുദ്ധീൻ ആർ വി, അൻവർ ഹുസൈൻ , സൈഫൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിക്കലി, ആഷിഫ് റഹ്‌മാൻ, മുജീബ്റഹ്മാൻ, ഷാജി എം അലി, ജാഫർ കണ്ണാട്ട്, ഫിറോസ് അലി, ഷാജഹാൻ സിങ്കം, മുഹമ്മദ്‌ അക്ബർ, ഹാറൂൺ, സുനിൽ കൊച്ചൻ, അഭിലാഷ്, മുഹാദ്, നൗഷാദ്, ഫൈസൽ ടി പി, ഉണ്ണി പുന്നാര, അംഗങ്ങളായ മണി ധർമൻ, വിമൽ, ഉമ്മർ ടി വി, പ്രജീഷ്, നിഷാം, ഗഫൂർ, ഇഷാജ്, ഇസ്മായിൽ, നജീബ്, ഷാജഹാൻ കണ്ണാട്ട്, ഫൈൽസൽ, ആരിഫ് എന്നിവർ സന്നിഹിതാരായിരുന്നു. 

കൂടാതെ പ്രമുഖ ജ്വല്ലറിയുടെ പർചെയ്‌സ് ഹെഡ്ഡ്‌ ശ്രീ: മണി ധർമൻ കളിക്കാർക്കും സംഘാടകർക്കും ആശംസകൾ അർപ്പിച്ചു. 

വനിതാ പുരുഷ വിഭാഗം ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വനിതാ വിഭാഗം ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് അവാർഡും അഗസ്റ്റീന & സുമൻ പാരായും ടീമും, റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് അവാർഡും രമ്യ ഷെട്ടി & സിൻസി ടീമും കരസ്ഥമാക്കി.

പുരുഷ വിഭാഗം C & C+ വിന്നർ ട്രോഫിയും ക്യാഷ് അവാർഡും മാലിക് & ഖസാലിയും പാരായും ടീമും, റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് അവാർഡും മുഹമ്മദ് കാഷിഫ് & മുഹമ്മദ് സഹയാൻ ടീമും കരസ്ഥമാക്കി.

പുരുഷ വിഭാഗം D & D+ വിന്നർ ട്രോഫിയും ക്യാഷ് അവാർഡും സനൂപ് & സിജിൻ ടീമും, റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് അവാർഡും അർജുൻ അജു & ഷഹനാസ് ടീമും കരസ്ഥമാക്കി.

Follow us on :

More in Related News