Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമ കമ്മിറ്റിയിൽ മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നുവെന്ന് ഡബ്ല്യൂസിസി ഹൈക്കോടതിയിൽ

27 Nov 2024 13:57 IST

Shafeek cn

Share News :

കൊച്ചി: ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി. മൊഴി നല്‍കിയതിനെ തുടര്‍ന്ന് പലര്‍ക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നാണ് ഹൈക്കോടതിയില്‍ ഡബ്ല്യൂസിസി അറിയിച്ചത്. ഇതെ തുടര്‍ന്ന് എസ്ഐടി നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഭീഷണി സന്ദേശം ലഭിച്ചവര്‍ക്ക് നോഡല്‍ ഓഫീസറെ പരാതി അറിയിക്കാം. നോഡല്‍ ഓഫീസറുടെ വിവരങ്ങള്‍ എസ്ഐടി പരസ്യപ്പെടുത്തണെന്നും കോടതി അറിയിച്ചു.


ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു. 2019 ഡിസംബര്‍ 31ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്.


Follow us on :

More in Related News