Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2025 20:15 IST
Share News :
കടുത്തുരുത്തി; കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
സ്‌കൂളില്‍ നടന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജലസംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അമൃത മിഷന്റെ സഹകരണത്തോടെയാണ് ജലം ജീവിതം ജലസംരക്ഷണ ബോധവല്‍ക്കരണ പ്രോഗ്രാം നടത്തിയത്. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ജലസംരക്ഷണ
സന്ദേശറാലി നടത്തുകയും തെരുവുനാടകം അവതരിപ്പിക്കുകയും ചെയ്തു.
വ്യാപാരസ്ഥാപനങ്ങളില്‍ ജലസംരക്ഷണ സന്ദേശം വഹിക്കുന്ന ഡാങ്കളറുകള്‍
സ്ഥാപിച്ചു. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടന്നപരിപാടി മുന്‍സിപ്പാലിറ്റിയംഗം ബിജി ജോര്‍ജ് ചാവറ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസര്‍ കെ.ജെ. സോജന്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍
ജെറിന്‍ ജോസ്, അധ്യാപകരായ ടോം കെ. മാത്യു, നിതിന്‍ ജേക്കബ് എന്നിവര്‍
പരിപാടിക്ക് നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.