Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2025 20:53 IST
Share News :
മുക്കം:മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ ജില്ലയിൽ രണ്ടാം സ്ഥാനത്തോടെ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുക്കം നഗരസഭ.
കോഴിക്കോട് ജില്ലയെ സമ്പൂർണ്ണ മാലിന്യ മുക്തമായ് പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനിൽ നിന്നും പുരസ്കാരം നഗരസഭാ ചെയർമാൻ ചെയർമാൻ പി ടി ബാബു, സെക്രട്ടറി ബിപിൻ ജോസഫ്, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കറ്റ് ചാന്ദ്നി , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ, കൗൺസിലർമാരായ ജോഷില, ബിന്ദു, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ ഗാർഹിക ഉറവിട ജൈവമാലിന്യ സംസ്കരണം വിഭാഗത്തിൽ ഒന്നാം സ്ഥാനവും നഗരസഭ കരസ്ഥമാക്കി.
മുക്കം നഗരസഭയിലെ ജനപ്രതിധികളുടെയും ജീവനക്കാരുടെയും, കുടുംബശ്രി, ആശ, അങ്കണവാടി വർക്കർമാർ,വാർഡ് വികസ സമിതികൾ റെസിഡൻസ് അസോസിയേഷനുകൾ, വ്യാപാരികൾ, എൻ എസ് എസ് വളണ്ടിയർമാർ, നഗരസഭയിലെ വിദ്യാലയങ്ങൾ, സന്ന ന്ധ സംഘടനകൾ, രാഷ്ടിയ പാർട്ടികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായണ് ജില്ലയിൽ മുക്കം നഗരസഭ ഈ നേട്ടം നേടിയത്, നഗരസഭയോടപ്പം നിന്ന് പ്രവർത്തിച്ച എല്ലാം ജനങ്ങളെയും അഭിനന്ദിക്കുയാണ് ന് ചെയർമാൻ പിടി ബാബു പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.