Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 09:31 IST
Share News :
മസ്‌കറ്റ്: ഒമാനിലെ ആദ്യത്തെ കാഴ്ച പരിമിതി ഉള്ളവർക്കായുള്ള നട പാതക്ക് ‘വൈറ്റ് കെയിൻ ഡേ’ ദിനത്തിൽ സുഹാറിലെ ഹംബർ പാർക്കിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു തുടക്കമിട്ടു.
ഒരു കിലോമീറ്ററോളം നീളമുള്ള ഈ പാത ബ്രെയിൽ ഭൂപടങ്ങളും മറ്റ് പ്രധാനമായ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ്. ഇത് കാഴ്ചയിലും സഞ്ചാരത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ഈ പാത ഉപയോഗിക്കാൻ സഹായിക്കുന്നു.
അംഗപരിമിതി ഉള്ളവർക്കായി കൂടുതൽ പൊതു സ്ഥലങ്ങൾ സൃഷ്ടിക്കുക അതിനായുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള ഒരു നിർണായക നീക്കമാണ് അൽ ബാതിന നോർത്ത് മുനിസിപ്പാലിറ്റി അൽ നൂർ അസോസിയേഷനുമായി ചേർന്ന് ഒമാനിൽ കാഴ്ച വൈകല്യമുള്ളവർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ആദ്യ നട പാത നോർത്ത് ബാത്തിന മേഖലയിൽ ആരംഭിച്ചത്.
കാഴ്ചവൈകല്യമുള്ളവർക്ക് സുരക്ഷിതമായതും സൗകര്യപ്രദവുമായ ഭൗതിക പ്രവർത്തനത്തിനും സഞ്ചാരത്തിനും വേണ്ടിയുള്ള സൗകര്യങ്ങൾ നൽകുന്നതിലൂടെ അവരെ ശാക്തീകരിക്കുന്നതിലേക്കുള്ള ഒരു പ്രധാന ഘട്ടമായി ഇത് മാറുന്നു.
ബാത്തിന നോർത്ത് ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി, മറ്റ് ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും, പൊതു സമൂഹത്തിലെ അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ 'കാഴ്ച വൈകല്യമുള്ളവർക്ക് സഹായം നൽകുകയും അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് നോർത്ത് ബാത്തിന ഗവർണർ പറഞ്ഞു ഭിന്നശേഷിയുള്ള വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും, അവരുടെ സമ്പൂർണ പങ്കാളിത്തം സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പദ്ധതികളിൽ തുടർന്നും പ്രവർത്തിക്കുമെന്ന് ഗവർണർ ഉറപ്പു നല്കി.
കാഴ്ചവൈകല്യമുള്ളവർക്കും അവരുടെ സൃഷ്ടിപരമായ കഴിവുകൾക്ക് സമൂഹത്തിൽ സംഭാവന ചെയ്യാനുള്ള കഴിവുകൾ ഉണ്ടെന്നും. വിവിധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിച്ച് പൊതു സൗകര്യങ്ങൾ കാഴ്ച വൈകല്യമുള്ളവർക്കായി ഉപയോഗിക്കാൻ പാകത്തിൽ സൗകര്യപ്രദമാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കണമെന്നും ഓർമ്മിപ്പിച്ചു.
അൽ ബാതിന നോർത്തില്‍ അൽ നൂർ അസോസിയേഷന്റെ തലവനായ മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ ബലൂശി ഈ സംരംഭത്തെ പ്രശംസിക്കുകയും, ഈ സഹകരണം കാഴ്ച വൈകല്യമുള്ള സമൂഹത്തെ ശാക്തീകരിക്കാനുള്ള ഒരു പ്രധാനമായ പടിയാണ്. കൂടാതെ അവരുടെ സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിലാണ് അതിന്റെ പ്രധാന്യത 'ഇസ്മായിൽ ബലൂഷി പറഞ്ഞു.
കാഴ്ചവൈകല്യമുള്ളവർക്കായുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനം അരങ്ങേറി. കാഴ്ചവൈകല്യമുള്ളവർക്ക് സഹായകരമായ വൈറ്റ് കെയ്‌നുകളും സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുന്ന ഉപകരണങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. സന്ദർശകർക്ക് തങ്ങളുടെ ദൈനം ദിന ജീവിതത്തിൽ കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുന്ന ഏറ്റവും പുതിയ നവീകരണങ്ങളെക്കുറിച്ച് പഠിക്കാനുള്ള അവസരം ലഭിക്കുകയും, ഇതിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.
ഈ നൂതന ചുവട് വെപ്പിൽ സുഹാർ പട്ടണം ഒമാനിലെ ആദ്യ ആരോഗ്യകരമായ സ്മാർട്ട് സിറ്റി ആകാൻ കഴിവുള്ളതിന്റെ തെളിവും കൂടിയാണ്.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.