Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോവയിലും വിനായകന്റെ തെറിപ്പാട്ട്; ഇംഗ്ലീഷില്‍ പച്ചത്തെറി

24 Nov 2024 09:25 IST

Shafeek cn

Share News :

നടന്‍ വിനായകന്റെ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. താനൊരു മികച്ച നടനാണെന്ന് നേരത്തെ തന്നെ തെളിയിച്ച താരമാണ് വിനായകന്‍. രജനികാന്ത് ചിത്രം ജയിലര്‍ ഹിറ്റായതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും വിനായകന്റെ അഭിനയ മികവായിരുന്നു. ഇപ്പോഴിതാ വിനായകന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൊതുസ്ഥലത്തെ ഹോട്ടലിന് മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ചെറിയ ഒരു കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകനെ വീഡിയോയില്‍ കാണാം. സംഭവം ഗോവയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഷൂട്ടിങ് ആണോ എന്ന് ചോദിച്ച് നിരവധി പേര്‍ കമന്റിടുന്നുണ്ടെങ്കിലും അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയാനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല. ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേര്‍ വിനായകനെ വിമര്‍ശിച്ച് രംഗത്തെത്തി. മമ്മൂട്ടിയും വിനായകനും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് വിനായകന്റെ പുതിയ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. തെക്ക് വടക്ക് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ വിനായകന്‍ ചിത്രം.

Follow us on :

More in Related News