Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 22:05 IST
Share News :
ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നും അദ്ദേഹം രാജിവെച്ചതെന്നാണ് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്.
ഏതാനും മാസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഉപരാഷ്ട്രപതി ചികിത്സയിലായിരുന്നു. 2022 ആഗസ്റ്റ് 11-നാണ് ജഗ്ദീപ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തത്. ഇന്നും അദ്ദേഹം രാജ്യസഭയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതി ആകുന്നതിന് മുമ്പ് ധൻഘഡ് ബംഗാള്‍ ഗവർണറായിരുന്നു.
തന്റെ പ്രവർത്തനകാലയളവില്‍ നിരുപാധിത പിന്തുണ നല്‍കിയ രാഷ്ട്രപതിക്ക് ധൻഘർ രാജിക്കത്തില്‍ നന്ദി പ്രകടിപ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.