Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2025 21:21 IST
Share News :
വൈക്കം: കെ പി പി എൽ തൊഴിലാളികളുടെ സ്ഥിര നിയമനം ഉറപ്പുവരുത്തുക, അർഹതപ്പെട്ട ആനുകൂല്യങ്ങളും റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ കുടിശികയും നൽകുക, കാര്യക്ഷമമായ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവനക്കാർ പ്രതിഷേധ ഗേറ്റ് മീറ്റിങ് നടത്തി. വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സിലെ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ കമ്പനി ഗേറ്റിനു മുൻപിൽ നടത്തിയ പ്രതിഷേധ യോഗം സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ കൂട്ടായ്മയിൽ സമരസമിതി കൺവീനർ ടി. ബി മോഹനൻ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ തോമസ് കല്ലാടൻ, എം. വി മനോജ്, സി. ജെ ജോസഫ് , പി. വി പ്രസാദ് , കെ. എസ് സന്ദീപ്, ജെറോം കെ ജോർജ് , കെ. സുരേന്ദ്രൻ, ടി. പി മുരളി , മനീഷ് തങ്കപ്പൻ, പീറ്റർ, അജിത്കുമാർ, പി. വി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കുവാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു.
Follow us on :
Tags:
Please select your location.